
കറ്റാനം വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2024 ജനുവരി 26,27,28,29 തീയതികളില്‍ നടക്കും.

ജനുവരി 14 നു ഇടവക വികാരി റവ. ഫാ. പി. ഡി. സക്കറിയാ പെരുന്നാളിന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 14 മുതൽ 19 വരെ ദിവസവും വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസന്ത പ്രാർത്ഥനയും സന്ധ്യാ നമസ്ക്കാരവും നടക്കും. ജനുവരി 20 മുതൽ 24 വരെ സഭയിലെ പ്രഗത്ഭരായ പ്രാസംഗികരുടെ നേതൃത്യത്തിൽ സുവിശേഷ പ്രസംഗങ്ങൾ.
പ്രധാന പെരുന്നാൾ ജനുവരി 26,27,28 തീയതികളിൽ....
പെരുന്നാൾ അവസാന ദിവസമായ 29 ന് രാവിലെ വി. കുര്‍ബ്ബാന തുടർന്ന് കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും.