CHRISTMAS SONG COMPETITION
കണ്ണനാകുഴി സെന്റ്. ജോര്ജ്ജ് യുവജന പ്രസ്ഥാനം നടത്തിയ ക്രിസ്തുമസ് ഗായക സംഘ മത്സരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ പ്രസ്ഥാന അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
NEW YEAR SERVICE
കറ്റാനം വലിയപള്ളിയിൽ പുതുവർഷാരംഭത്തോട് അനുബന്ധിച്ച് വി. കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും നടന്നു. ഇടവക വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട അസിസ്റ്റന്റ് വികാരി ഫാ .ബിനു ഈശോ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
CHRISTMAS SERVICE
കറ്റാനം വലിയപള്ളിയിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷയിൽ നിന്നുള്ള ദൃശ്യങ്ങൾ.
HAPPY CHRISTMAS
വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലെ പുല്‍ക്കൂട്ടിലെക്കിറങ്ങുന്ന ക്രിസ്മസ് രാവില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍... ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ.
CHRISTMAS CAROL & CHRISTMAS EVE
യുവജന പ്രസ്ഥാനം നടത്തിയ കരോളിന്റെയും കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തിയ ക്രിസ്തുമസ് ആഘോഷത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ..
OCYM KATTANAM WON IN COUNTY CRICKET
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് നടത്തിയ മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റിൽ കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനം ജേതാക്കളായി.
CHRISTMAS CELEBRATION 2015
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ മാസം 23 വൈകിട്ട് 5 മണി മുതൽ നടക്കും.
COUNTY CRICKET TOURNAMENT
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015 ഡിസംബർ 19 രാവിലെ 8 മണി മുതൽ കറ്റാനം അഞ്ചാംകുറ്റി ജംഗ് ഷന് സമീപമുള്ള ഗ്രൌണ്ടിൽ വെച്ച് നടക്കും.
KATTANAM VALIYAPALLY PERUNNAL- 2016
കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 22 മുതൽ 25 വരെ നടക്കും.
PARUMALA PALLY PERUNNAL PADAYATHRA
പരിശുദ്ധ പരുമല തിരുമേനിയുടെ 113-മത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരുമല പദയാത്ര നവംബർ 1 നു രാവിലെ എട്ടു മണിക്കു കറ്റാനം വലിയപള്ളിയിൽ നിന്ന് ആരംഭിക്കും.
PADAYATHRA PHOTOS
PADAYATHRA PHOTOS
VIDYARAMBAM - 2015
കറ്റാനം വലിയപള്ളിയിൽ "വിദ്യാരംഭം" വികാരി ഫാ. ജേക്കബ് ജോൺ കല്ലട അസിസ്റ്റന്റ് വികാരി ഫാ. ബിനു ഈശൊ എന്നിവർ നിർവഹിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് യുവജന പ്രസ്ഥാനത്തിന്റെ പ്രാര്‍ത്ഥനാ പൂര്‍വമായ ആശംസകൾ...
SAINT JUDE DAY- 2015
കറ്റാനം വലിയപള്ളിയുടെ സെന്റ് ജൂഡ് കുരിശുപള്ളിയിൽ വി. യൂദാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിനു കൊടിയേറി. ഒക്ടോബർ 25 ഞായർ രാവിലെ വി. മൂന്നിന്മേൽ കുർബ്ബാന, റാസ, ധൂപപ്രാർത്ഥന, ആശിർവാദം, കൊടിയിറക്ക് , നേർച്ച, വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ കൊണ്ടാടുന്നു.
MGOCSM AKHILA MALANKARA KALAMELA 2015
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 22/10/2015ന് കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിൽ വെച്ച് നടന്ന അഖില മലങ്കര കലാമേളയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് യൂണിറ്റിന്റെ വർഗീസ് എം ഡാനിയേൽ കോളേജ് ലെവൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടി.
OCYM ARTS COMPETITION 2015
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 7 -ാമത് റവ. ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2015 നവംബർ 10 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.
MGOCSM QUIZ COMPETITION 2015
കറ്റാനം വലിയപള്ളി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 4ാമത് ശ്രീ.മാത്യൂസ് ജോൺ മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരം പള്ളിയിൽ വച്ച് നടന്നു.
BEST TEACHER AWARD
കറ്റാനം വലിയപള്ളി ഇടവകാംഗവും ഡൽഹി ജസ്പാൽ കൗർ പബ്ലിക് സ്കൂൾ പ്രിൻസിപ്പളുമായ മാണിപറമ്പിൽ ശ്രീ. ജോർജ്ജ് മാത്യു വിന് ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു. ശ്രീ. ജോർജ്ജ് മാത്യു വിന് കറ്റാനം വലിയപള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും അഭിനന്ദനങ്ങൾ.
8 NOMBU PERUNNAL AT KATTANAM VALIYAPALLY
ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 1 മുതല്‍ 8 വരെ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ എട്ട് നോമ്പ് ആചരിക്കുന്നു. ദിവസവും രാവിലെ 6.30 നു വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും.
FIRST PRIZE IN CRICKET TOURNAMENT
കായംകുളം കാദീശാ യുവജനപ്രസ്ഥാനവും പടനിലം സെന്റ് തോമസ് യുവജനപ്രസ്ഥാനവും നടത്തിയ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് മത്സരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത യുണീറ്റ് അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ....
OCYM MAVELIKARA DIOCESE COMMITTEE MEMBER
കറ്റാനം വലിയപള്ളിയുടെ സെക്രട്ടറിയും യുവജന പ്രസ്ഥാന അംഗവുമായ ശ്രീ. ജിജോ കോശി മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന കമ്മറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു. കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ....
OCYM CENTRAL COMMITTEE MEMBER
കറ്റാനം വലിയപള്ളി ഇടവകാംഗവും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും അയ ശ്രീ. സാംസൺ വൈ ജോൺ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.
HAPPY BIRTHDAY TO H H BAVA
പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന കിഴക്കിന്റെ കതോലിക്കയും, മലങ്കര മെത്രാപോലിത്തായും .ഭാരത സഭയുടെ തലവനും ചക്രവർത്തിയുമായ മോറൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലൊസ് രണ്ടാമൻ കാതോലിക്ക ബാവ തിരുമേനിക്ക് കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ഒരായിരം ജന്മദിനാശംസകൾ....
HAPPY ONAM TO ALL
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
ONAM COMPETITION AT EDAVANCADU CHURCH
ഇടവൻങ്കാട് എം. ജി. എം. ബാലസമാജത്തിന്റെയും എം. ജി. ഓ. സി. എസ് എം യുണീറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിലും പ്രവജന മത്സരത്തിലും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ST. MARY'S DAY AT VATHIKULAM CHAPPEL
കറ്റാനം വലിയപള്ളിയുടെ വാത്തികുളം സെൻറ് മേരീസ് ചാപ്പലിൽ പരിശുദ്ധ ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ പതിനഞ്ചു നോമ്പ് പെരുന്നാളിനോട് മുന്നോടിയായി റവ ഫാ ജേക്കബ് ജോണ്‍ കല്ലടയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
ST. MARY'S DAY AT KATTANAM VALIYAPALLY
ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ച് ആഗസ്റ് 1 മുതല്‍ 15 വരെ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ പതിനഞ്ച് നോമ്പ് ആചരിക്കുന്നു.
HEARTY CONDOLENCE TO DR. APJ ABDUL KALAM
ഇൻഡ്യയുടെ മുൻ രാഷ്ട്രപതി ശ്രീ A PJ അബ്ദുൾ കലാമിന് കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥന നിറഞ്ഞ ആദരാജ്ഞലികൾ...
K. GEORGE PASSED AWAY
കറ്റാനം വലിയപള്ളിയുടെ മുൻ ട്രെസ്റ്റി കെ. ജോർജ്ജ് (കൊച്ചുതറ പുത്തൻവീട്, വെട്ടിക്കോട്) നിര്യാതനായി. ജൂലൈ 23 ഉച്ചക്കാണ് മരണം സംഭവിച്ചത്.
MGOCSM ARTS COMETITION
കറ്റാനം വലിയപള്ളി എം. ജി. ഒ. സി. എസ് . എം യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ മാണി പറമ്പിൽ ശ്രീ. ജോസ് കുട്ടി ജോര്ജ്ജ് മെമ്മോറിയൽ ഡിസ്ട്രിക്റ്റ് തല സണ്‍ഡേസ്കൂൾ കലാമത്സരം ജൂലൈ 18 നു നടന്നു
ENVIRONMENT DAY AT KATTANAM VALIYAPALLY
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കറ്റാനം വലിയപള്ളിയുടെ എം.ജി.ഒ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടുന്നു. യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട നേതൃത്വം നൽകി.
SECOND PRIZE IN BADMINTON TOURNAMENT
St. Stephen's OCYM Kattanam Unit got Second Prize in Badminton Tournament conducted by St. Mary's OCYM, Puthiyacavu Church Mavelikara.
FR. P.C GEORGE PASSED AWAY
കറ്റാനം വലിയപള്ളിയുടെ മുൻ അസിസ്റ്റന്റ് വികാരി റവ. ഫാ. സി. സി. ജോര്ജ്ജ് നിര്യായതനായി.മെയ് 10 നു രാത്രിയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
KATTANAM KOCHUPALLY PERUNNAL 2015
കറ്റാനം കൊച്ചുപള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 9 ശനിയാഴ്ച നടക്കും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം മെയ് 3 നു സന്ധ്യാ നമസ്ക്കാരത്തിനു ശേഷം റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട അച്ചൻ നിർവ്വഹിക്കും.
ST. GEORGE DAY AT KATTANAM VALIYAPALLY
കറ്റാനം വലിയ പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 10 ഞായറാഴ്ച നടക്കും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം മെയ് 3 നു വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട നിർവ്വഹിക്കും.
YOUTH MOVEMENT COMMITTEE 2015-2016
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ 2015-2016 കാലയളവിലേക്കുള്ള ഭരണ സമിതിയെ മെയ് 20 നു കൂടിയ പ്രസ്ഥാനം യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.
OVBS ENDING CEREMONY
കറ്റാനം വലിയപള്ളിയിൽ ഓ. വി. ബി. എസ് ക്ലാസുകൾ ഏപ്രിൽ 6 മുതൽ 17 വരെ നടന്നു. 17 ന് റാലി, പൊതുസമ്മേളനം എന്നിവ നടന്നു.
OVBS CLASS 2015
കറ്റാനം വലിയപള്ളിയിലും വെട്ടിക്കോട് സണ്‍ഡേസ്കൂളിലും ഓ. വി. ബി. എസ് ക്ലാസ്സുകൾ ഏപ്രിൽ 6 ന് ആരംഭിക്കും.
HAVE A BLESSED EASTER
ഏവർക്കും കറ്റാനം വലിയപള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും ഈസ്റ്റർ ആശംസകൾ.
PALM SUNDAY SERVICE
കറ്റാനം വലിയപള്ളിയിൽ സഹവികാരി ഫാ. ബിനു ഈശോയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷ നടന്നു.
PASSION WEEK NOTICE
കറ്റാനം വലിയപള്ളിയിൽ പീഡാനുഭവ വാരാചരണവും ധ്യാനവും മാർച്ച് 29 ഞായറാഴ്ച മുതൽ ഏപ്രിൽ 5 ഞായർ വരെ നടക്കും.
MARTHA MARIAM SAMAJAM-MEDITATION
മലങ്കര ഓർത്തഡോൿസ് സഭ മർത്ത മറിയം സമാജം മാവേലിക്കര ഭദ്രാസന ധ്യാനം മാർച്ച് 20 രാവിലെ 9.30 നു കറ്റാനം വലിയപള്ളിയിൽ നടന്നു.. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യതു.
CHURCH COMMITTEE 2015-2016
കറ്റാനം വലിയപള്ളിയുടെ 2015- 2016 കാലയളവിലെ ഭരണസമിതിയെ മാർച്ച് മാസം 8 നു കൂടിയ പള്ളി പൊതുയോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. അതിൻപ്രകാരം സെക്രെട്ടറിയായി ശ്രീ. ജിജോ കോശിയും ട്രസ്റ്റിയായി ശ്രീ. സി. എസ് കുഞ്ഞുമോനെയും തിരഞ്ഞെടുത്തു.
HOLY LENT 2015
ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വലിയ നോമ്പ് (50 നോമ്പ്) ഇന്ന് (16/02/2015) ആരംഭിക്കും. നോമ്പിന് തുടക്കം കുറിച്ചുകൊണ്ട് കറ്റാനം വലിയപള്ളിയിൽ രാവിലെ 11 നു ശുബ്കൊനോ ശുശ്രൂഷ നടക്കും. 12 നു നോമ്പിലെ ഉച്ച നമസ്ക്കാരവും നടക്കും.
PERUNNAL 2015- PHOTOS & VIDEOS
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാൾ 2015 ജനുവരി 11 മുതൽ 24 വരെ തീയതികളിൽ പരി.കാതോലിക്ക ബാവായുടെയും അഭി.തിരുമേനിമാരുടെയും മുഖ്യ കാർമികത്വത്തിൽ നടന്നു.
KATTANAM VALIYAPALLY PERUNNAL 2015- DAY V
ജനുവരി 24ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കുശേഷം 10.15നു കൊടിയിറക്ക്, വൈകിട്ട് 5ന് പരിചമുട്ടുകളി, മാര്‍ഗംകളി, 6ന് സന്ധ്യാ നമസ്ക്കാരം, 7 നു തിരുവല്ല എം.ജി.എം ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള തുടര്‍ന്ന് കരിമരുന്നു കലാപ്രകടനം എന്നിവ നടക്കും.
KATTANAM VALIYAPALLY PERUNNAL 2015- DAY IV
ജനുവരി 23ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് , അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തിലും വന്ദ്യ റമ്പാച്ചൻമാരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 10.30 നു ശ്ലൈഹിക വാഴ്‌വ്, 11ന് വെച്ചൂട്ട്, വൈകിട്ട് നാലിന് വാദ്യമേള പ്രകടനം, വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരം, 7ന് റാസ എന്നിവ നടന്നു.
KATTANAM VALIYAPALLY PERUNNAL 2015- DAY III
ജനുവരി 22ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 10.30 നു നേർച്ച വിളമ്പ് തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, വൈകിട്ട് 5.30 ന് സന്ധ്യാ നമസ്ക്കാരം, 6ന് ചെമ്പെടുപ്പ്, 7ന് റാസ എന്നിവ നടന്നു.
KATTANAM VALIYAPALLY PERUNNAL 2015- DAY II
ജനുവരി 21ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട് 6 ന് സന്ധ്യാ നമസ്ക്കാരം, 7 നു കറ്റാനം കൊച്ചുപള്ളിയില്‍നിന്ന് റാസ.
KATTANAM VALIYAPALLY PERUNNAL 2015- DAY I
ജനുവരി 20ന് രാവിലെ 8ന് പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും , 10 നു പാഴ്സ4േജിന്റെ കല്ലിടീൽ കർമ്മം പരി. കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നിർവഹിച്ചു.
KATTANAM VALIYAPALLY PERUNNAL LIVE
കറ്റാനം വലിയപള്ളി പെരുന്നാൾ തത്സമയം www.ststephensocymkattanam.blogspot.in ലൂടെ കാണാവുന്നതാണ്.
KATTANAM VALIYAPALLY PERUNNAL KODIYETTU
കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ് ഫാ .ജേക്കബ്ബ് ജോണ്‍ കല്ലട നിർവഹിച്ചു. ഫാ. ഷിജി കോശി ഫാ. ജോണ്‍ ജേക്കബ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ST. STEPHEN'S PARSONAGE
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന പാഴ്സനേജിന്റെ മാതൃക. ജനുവരി 20ന് രാവിലെ 10 നു പാഴ്സനേജിന്റെ കല്ലിടീൽ കർമ്മം പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നിർവഹിക്കും.
KATTANAM VALIYAPALLY PERUNNAL 2015
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് ജനുവരി 11 ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊടിയേറും. വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട കൊടിയേറ്റ് നിര്‍വഹിക്കും.
CHRISTMAS CAROL COMPETITION
മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ് ജോര്ജ്ജ് യുവജന പ്രസ്ഥാനം നടത്തിയ ക്രിസ്‌മസ് കരോൾ ഗാന മൽസരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
KATTANAM VALIYAPALLY PERUNNAL NOTICE 2015
കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ ജനുവരി 20 മുതൽ 24 വരെ നടക്കും. ജനുവരി 11 നു പെരുന്നാളിന് കൊടിയേറും.
OCYM MAVELIKARA DIOCESE ARTS COMPETITION
മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന കലാമത്സരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാർഗം കളി പരിചമുട്ടുകളി എന്നിവയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
HAPPY CHRISTMAS
വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലെ പുല്‍ക്കൂട്ടിലെക്കിറങ്ങുന്ന ക്രിസ്മസ് രാവില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍... ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ.
OCYM GOLDEN JUBILEE- VIDEOS
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ.
OCYM GOLDEN JUBILEE- MEETING
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഇടവകതല ക്രിസ്തുമസ് ആഘോഷവും ഡിസംബർ 21ന് നടന്നു.
OCYM GOLDEN JUBILEE- RAALI
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന റാലി ഡിസംബർ 21 വൈകിട്ട് 3.30 നു നടന്നു.
OCYM GOLDEN JUBILEE- LIVE TELECAST
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡിസംബർ മാസം 21 നു വൈകിട്ട് 5 മുതൽ www.ststephensocymkattanam.blogspot.in ലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
OCYM MAVELIKARA ARTS COMPETITION
മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ദക്ഷിണ മേഖല കലാമത്സരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
GOLDEN JUBILEE- SUNDAY SCHOOL SANGAMAM
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അധ്യാത്മിക പ്രസ്ഥാനങ്ങളുടെ യുവജന സംഗമം നവംബർ 30 ഞായറാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം നടന്നു.
OCYM GOLDEN JUBILEE FLAG HOISTING
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് ജൂബിലി കൊടിയേറ്റ് നവംബർ 30 ഞായറാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം നടന്നു.
OCYM GOLDEN JUBILEE FLAG HOISTING
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് ജൂബിലി കൊടിയേറ്റ് ഞായറാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം നടക്കും.
OCYM ARTS COMPETITION-INAUGURATION
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 6 -ാമത് ഫാ. പി. ജോര്ജ്ജ് മെമ്മോറിയല് അഖില മലങ്കര കലാമത്സരം നവംബർ മാസം 23 ഞായറാഴ്ച്ച ഉച്ചക്ക് 2 മുതല് കറ്റാനം വലിയപള്ളിയിൽ വെച്ച് നടന്നു.
KATTANAM VALIYAPALLY PERUNNAL 2015
കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2015 ജനുവരി 21 മുതൽ 24 വരെ നടക്കും. ജനുവരി 11 നു പെരുന്നാളിന് കൊടിയേറും.
OCYM KATTANAM GOLDEN JUBILEE MEETING
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡിസംബർ മാസം 21 നു കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.
REV. FR. P GEORGE MEMORIAL ARTS COMPETITION
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 6 -ാമത് ഫാ. പി. ജോര്ജ്ജ് മെമ്മോറിയല് അഖില മലങ്കര കലാമത്സരം നവംബർ മാസം 23 ഞായറാഴ്ച്ച ഉച്ചക്ക് 12.30 മുതല് കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും
KATTANAM VALIYAPALLY PADAYATHRA
പ. പരുമല പുണ്യവാന്റെ കബറിങ്കലേക്ക് ഉള്ള ഉള്ള കറ്റാനം വലിയ പള്ളിയുടെ 12 മത് പദയാത്ര റവ. ഫാദർ ജേക്കബ്ബ് ജോണ്‍ അച്ചന്റെ നേത്രത്ത്വത്തില്‍ പ്രാർത്ഥിച്ച് ആശിർവദിച്ചു പുണ്യവാന്റെ സന്നിധിയിലേക്ക് പുറപ്പെട്ടു.
KOLLAM DIOCESE PADAYATHRA
കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പദയാത്രക്കു കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം സ്വീകരണം നല്കുന്നു.
PARUMALA PADAYATHRA
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്നും പരുമലയിലേക്കുള്ള പദയാത്ര നവംബർ 2 നു രാവിലെ 8.30 നു പള്ളിയിൽ നിന്നും ആരംഭിക്കും.
OCYM KATTANAM GOLDEN JUBILEE LOGO
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ലോഗോ ഇടവക വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട ഒക്ടോബർ 16 നു പ്രകാശനം ചെയ്തു.
MGOCSM QUIZ COMPETITION- INAUGURATION
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം വലിയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മാത്യൂസ് ജോണ്‍ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം 19ന് ഉച്ചയ്ക്ക് 1.30 ന് പള്ളിയില്‍ വച്ച് നടത്തി.
OCYM GOLDEN JUBILEE LOGO INAUGURATION
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അൻപതാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. ഇന്ന് വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജേക്കബ് ജോണ്‍ ലോഗോ പ്രകാശനം ചെയ്തത് . പ്രസ്ഥാനത്തിന്റെ അൻപതാം വാർഷികം ഡിസംബർ മാസം 21 ന് നടക്കും.
ST. JUDE DAY AT BHARANICKAVU KURISSUPALLY
കറ്റാനം വലിയപള്ളിയുടെ ഭരണിക്കാവ് സെന്റ്. ജൂഡ് കുരിശുപള്ളിയിൽ വി. യൂദാ സ്ളീഹായുടെ ഓർമ്മപെരുന്നാൾ 2014 ഒക്ടോബർ 26 നു നടക്കും. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 23 വൈകിട്ട് 5.30 നു കൊടിയേറും.
2015 PERUNNAL CONVENOR
കറ്റാനം വലിയപള്ളിയുടെ 2015ലെ പെരുന്നാൾ കണ്‍വീനറായി ശ്രീ. സുരേഷ് പി മാത്യുവിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന പൊതുയോഗത്തിൽ വോട്ടിങ്ങിലൂടെയാണ് പെരുന്നാൾ കണ്‍വീനറെ തിരഞ്ഞെടുത്തത്.
MGOCSM ARTS COMPETITION
St. Stephen's MGOCSM Unit Kattanam proudly presents AKHILA MALANKARA QUIZ COMPETITION (Sri. Mathews John Memorial) on 19th October Sunday at 1.30pm.
ആദ്യാക്ഷരം കുറിക്കുന്നു
ഇന്ന് വിജയദശമി ദിനത്തിൽ രാവിലെ 9.30 നു കറ്റാനം വലിയ പള്ളിയിൽ വെച്ച് വികാരി ആയ ഫാ.ജേക്കബ് ജോണ്‍ കുരുന്നുകല്ക്ക് ആദ്യാക്ഷരം കുറിക്കുന്നു.
MEGA SHOW PHOTOS
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം മെഗാഷോ സെപ്റ്റംബർ 21 നു നടത്തി. മെഗാഷോ ചിത്രങ്ങൾ കാണാം.
MEGA SHOW 2014
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന മെഗാഷോ സെപ്റ്റംബർ 21 നു നടക്കും. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് സ്വരൂപിക്കാൻ വേണ്ടയാണ് മെഗാ ഷോ നടത്തുന്നത്.