Rev. Fr. Raju Thomas Ordinated as Ramban

ദയറൂസോ പദവിയിലേക്ക് പരിശുദ്ധ റൂഹായാൽ വിളിച്ചടുപ്പിക്കപ്പെട്ട ഞങ്ങളുടെ വന്ദ്യ.തോമസ് റമ്പാച്ചന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ..



കറ്റാനം വലിയപള്ളി ഇടവകാംഗവും കുവൈറ്റ്‌ മഹാ ഇടവകയുടെ വികാരിയായിരിക്കുന്ന ബഹുമാനപ്പെട്ട രാജു തോമസ്‌ അച്ചനെ കൽകട്ട ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മീകത്വത്തിൽ 2017 മാർച്ച്‌ മാസം 23 വ്യാഴാഴ്ച റമ്പാൻ സ്ഥാനത്തേക്ക്‌ ഉയർത്തപ്പെട്ടു.

കറ്റാനം സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകാംഗമായ രാജു തോമസ്‌ അച്ചൻ കൈതവന പടീറ്റേതിൽ പരേതനായ കെ.സി തോമസ്സിന്റേയും പരേതയായ സാറാമ്മ തോമസ്സിന്റേയും മൂന്നാമത്തെ മകനാണ്‌. 1986-ൽ ഭിലായ്‌ മിഷനിൽ ചേർന്ന്‌ പഠനവും മിഷൻ പ്രവർത്തനവും ആരംഭിച്ചു. ബിരുദാനന്തരം 1993-ൽ വൈദീകപഠനവും പൂർത്തിയാക്കി 1994 സെപ്തംബറിൽ പുണ്യശ്ലോകനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയിൽ നിന്നും വൈദീക പട്ടവും സ്വീകരിച്ചു.

 
DESIGN BY SIJU GEORGE