പരിശുദ്ധ പരുമല തിരുമേനിയുടെ 114-മത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരുമല പദയാത്ര നവംബർ 1 നു രാവിലെ എട്ടു മണിക്കു കറ്റാനം വലിയപള്ളിയിൽ നിന്ന് ആരംഭിക്കും. കുറത്തികാട് , കല്ലുമല , പുതിയകാവ് വഴി നാല് മണിയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ പദയാത്ര എത്തിച്ചേരും. വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട, അസിസ്റ്റന്റ് വികാരി ഫാ. ബിനു ഈശോ എന്നിവർ പദയാത്രക്കു നേതൃത്വം നൽകും.