Kattanam Valiyapally Perunnal Notice

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 10 മുതൽ 25 വരെ നടക്കും.
ജനുവരി 10 നു പെരുന്നാളിന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 10 മുതൽ 16 വരെ ദിവസവും വൈകിട്ട് വസന്ത പ്രാർത്ഥന, സന്ധ്യാ നമസ്ക്കാരം എന്നിവ നടക്കും.ജനുവരി 17 മുതൽ 21 വരെ സുവിശേഷ പ്രസംഗങ്ങൾ.

പെരുന്നാൾ ദിവസങ്ങളായ ജനുവരി 22,23,24 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ് , സെമിത്തേരിയിൽ ധൂപപ്രാർത്ഥന, വച്ചൂട്ട് എന്നിവ നടക്കും.

ജനുവരി 25 നു വി. കുർബ്ബാനയ്ക്ക് ശേഷം കൊടിയിറക്കും. വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി മാർഗ്ഗംകളി, ആലപ്പി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം തുടർന്ന് കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.

 
DESIGN BY SIJU GEORGE