കറ്റാനം: കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2016 ജനുവരി 22,23,24,25 തീയതികളില്‍ നടക്കും.
പെരുന്നാൾ ദിവസങ്ങളായ ജനുവരി 22,23,24 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ് , സെമിത്തേരിയിൽ ധൂപപ്രാർത്ഥന, വച്ചൂട്ട് എന്നിവ നടക്കും. 22 ന് നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ നേത്യത്വം നല്‍കും. 23ന് അഭിവന്ദ്യ. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 24ന് നടക്കുന്ന വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ അഭിവന്ദ്യ.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ നേത്യത്വം നല്‍കും. തുടര്‍ന്ന് ശ്ലൈഹിക വാഴ്വ് , ഇടവക ഡയറക്ടറി പ്രകാശനം, വെച്ചൂട്ട് എന്നിവ നടക്കും. 25ന് മൂന്നിന്‍മേല്‍ കുര്‍ബ്ബാന, കൊടിയിറക്ക്, ആശിര്‍വാദം, വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി ,മാർഗ്ഗംകളി, നാടകം തുടർന്ന് കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.