കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജനുവരി 26, 27, 28, 29 തീയതികളില്‍ നടക്കും.

ജനുവരി 14 നു ഇടവക വികാരി പെരുന്നാളിന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 14 മുതൽ 19 വരെ ദിവസവും വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസന്ത പ്രാർത്ഥനയും സന്ധ്യാ നമസ്ക്കാരവും നടക്കും. ജനുവരി 20 മുതൽ 24 വരെ സുവിശേഷ പ്രസംഗങ്ങൾ.
പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 26, 27, 28 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ്, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, വച്ചൂട്ട് എന്നിവ നടക്കും.
പെരുന്നാൾ അവസാന ദിവസമായ 29 ന് രാവിലെ 8നു വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന തുടർന്ന് കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും. വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി. 6 നു സന്ധ്യാ നമസ്ക്കാരം. 7 മണി മുതൽ ബൈബിൾ നാടകം.